വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന; മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ഇ​വ​ർ ക​ല്ല​മ്പ​ലം തോ​ട്ട​യ്ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു

New Update
56889

തി​രു​വ​ന​ന്ത​പു​രം: വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യ മൂ​ന്നു യു​വാ​ക്ക​ളെ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി.

Advertisment

ആ​റ്റി​ങ്ങ​ൽ കി​ഴി​വി​ലം പ​റ​യ​ത്തു​കോ​ണം സ​മീ​റാ​മ​ന്‍​സി​ലി​ല്‍ മ​ൻ​സീ​ർ (38), പെ​രും​കു​ളം മാ​ള​വി​ക​പൊ​യ്ക സ​ല്‍​മാ​ന്‍ മ​ന്‍​സി​ലി​ല്‍ സ​ൽ​മാ​ൻ (27), മ​ണ്ണാ​ത്തി​മൂ​ല വി​ള​യി​ല്‍​പ​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ രാ​ജ്‌​മോ​ൻ (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ ക​ല്ല​മ്പ​ലം തോ​ട്ട​യ്ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തേ​ക്കെ​ത്തി​യ വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്

Advertisment