/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
തി​രു​വ​ന​ന്ത​പു​രം: റോ​ഡി​ന് കു​റു​കെ കി​ട​ന്ന ഇ​ല​ക്ട്രി​ക് ലൈ​നി​ൽ കു​രു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്.
തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​നാ​ണ് പ​രി​ക്കേ​റ്റ​ത്.
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ക​ൻ അ​രു​ണി​ന് നി​സാ​ര​പ​രി​ക്കേ​റ്റു. രാ​ജേ​ന്ദ്ര​നെ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ണി​ന​ട​ക്കു​ന്നി​ട​ത്ത് റോ​ഡി​ന് കു​റു​കെ​ക്കി​ട​ന്ന ക​മ്പി​യി​ൽ കു​ടു​ങ്ങി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
പ​ണി ന​ട​ത്തി​യ​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us