/sathyam/media/media_files/2026/02/03/ngo-2026-02-03-14-51-03.jpg)
തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് പൊളളയായ വാഗ്ദാനങ്ങൾ കൊണ്ട് ഗിമ്മിക്ക് കാണിച്ച് ജീവനക്കാരെ വഞ്ചിച്ചിരിക്കയാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിൽ അഭിപ്രായപ്പെട്ടു.
നിഷേധാത്മകമായ സംസ്ഥാന സർക്കാർ ബഡ്ജറ്റിനെതിരെ കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു.
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.എസ്. രാഘേഷ് മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ജോർജ് ആൻ്റണി, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ, നേതാക്കളായ എസ്. എസ്. സജി, ഷൈൻ, ഷിബി എൻ. ആർ, മനുലാൽ, എസ്. വി. ബിജു, വർഗ്ഗീസ്, നൗഷാദ് , അജയാക്ഷൻ, അജിത് കുമാർ , ആറാലുംമൂട് ശബരിനാഥ് തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us