/sathyam/media/media_files/2026/01/24/img61-2026-01-24-01-24-29.png)
കൊല്ലം: പത്തനാപുരം മണ്ഡലത്തില്‍ 48 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
പട്ടാഴി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബഹുനില മന്ദിരം, പ്രവേശന കവാടം, പാചകപ്പുര എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും തറക്കല്ലിടീലും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഡൈനിങ് ഹാള്‍ ഉള്‍പ്പെടെയുള്ള വലിയ പദ്ധതിക്കാണ് തുടക്കം. ഇന്‍ഡോര്‍ സ്റ്റേഡിയത്തോടൊപ്പമുള്ള ഓഡിറ്റോറിയവും നിര്‍മിക്കും. പുതിയ സ്‌കൂള്‍ ബസും അനുവദിക്കും.
നിര്‍മ്മാണം പൂര്‍ത്തിയായ കാര്യറ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും.
ഏനാത്ത്-പത്തനാപുരം റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലുള്ളതാകും. പട്ടാഴി, തലവൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ നീന്തല്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us