/sathyam/media/media_files/2026/01/30/acci-2026-01-30-21-32-25.jpg)
തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച കാ​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം.
തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി ര​വി (50) ആ​ണ് മ​രി​ച്ച​ത്.
കാ​റി​ലു​ണ്ടാ​യി​രു​ന്ന ഷി​ഡ്ജ​ൽ ഗൗ​ഡ (അ​ഞ്ച്), മ​മ​ത (35), ല​ക്ഷ്മി (45), ലോ​കേ​ഷ് (44) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രു​ന്ന വ​ഴി​യി​ലാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ശ​ബ്ദം​കേ​ട്ട് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളും പാ​റ​ശാ​ല പോ​ലീ​സും ചേ​ർ​ന്നാ​ണ് കാ​റി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.
ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​വി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us