/sathyam/media/media_files/2026/03/03/office-2026-03-03-21-20-58.jpg)
പാറശ്ശാല: പാറശ്ശാലയിൽ പുതുതായി നിർമ്മിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സി കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 300 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
എം.എൽ .എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മന്ദിരവും ചുറ്റുമതിലും പൂർത്തീകരിച്ചത്. പുതിയ മന്ദിരത്തിൻ്റെ മുകളിലായി 300 പേർക്ക് ഇരിക്കാവുന്ന ഹാൾ രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാറശ്ശാല ഗവ.എൽ.പി.ജി.എസിൽ കമ്പനി ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ മാറ്റി നിർമിച്ച പാചകപ്പുരയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.സ്‌കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി സ്‌മാർട്ട് ഓട്ടിസം പാർക്ക് നിർമ്മിക്കാനായി ഒരു കോടി രൂപ അനുവദിച്ച വിവരവും അറിയിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ബെൻഡാർവിൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനിൽ, ഇ.ഐ.ഒ പ്രേമലത.എസ്. ആർ,പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി.എസ്, വൈസ് പ്രസിഡൻ്റ് വി.അരുൺ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us