മാനവീയം വീഥി പ്രതിഭാ പൂരത്തിന് വേദിയാകുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി അധികാരം പിടിച്ചതിന് പിന്നാലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. കോർപ്പറേഷനിലെ കലാ, കായിക, സാഹിത്യ വാസനയുള്ള കുട്ടികൾക്കും മുതിർന്നവർക്കും പരമാവധി പ്രോത്സാഹനം ലക്ഷ്യം

കോർപ്പറേഷനിലെ കലാ, കായിക, സാഹിത്യ വാസനയുള്ള കുട്ടികൾക്കും മുതിർന്നവർക്കും പരമാവധി പ്രോത്സാഹനം നൽകുമെന്നായിരുന്നു ബി ജെ പി വാഗ്ദാനം .

New Update
1001671052

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് എൻ ഡി എ ജനങ്ങൾക്ക് നൽകിയ മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റുന്നു വെന്ന അവകാശ വാദത്തോടെയാണ് മേയർ വിവി രാജേഷും മറ്റ് ബിജെപി നേതാക്കളും മാനവീയം വീഥിയിലെ പ്രതിഭാ പൂരത്തെ കുറിച്ച് പറയുന്നത് .

Advertisment

കോർപ്പറേഷനിലെ കലാ, കായിക, സാഹിത്യ വാസനയുള്ള കുട്ടികൾക്കും മുതിർന്നവർക്കും പരമാവധി പ്രോത്സാഹനം നൽകുമെന്നായിരുന്നു ബിജെപി വാഗ്ദാനം .

ഡൽഹി യാത്രയും ബഡ്ജറ്റ് തയ്യാറെടുപ്പും, ആറ്റുകാൽ പൊങ്കാലയുമൊക്കെയായി മുന്നോട്ട് പോകുമ്പോഴും അതിനായി സമയം കണ്ടെത്തി ജനങ്ങളുടെ യിടയിലുണ്ട് എന്നാണ് കോർപ്പറേഷൻ ഭരണ സമിതിയുടെ അവകാശ വാദം .

കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ നിന്ന് പങ്കെടുത്ത് എ ഗ്രേഡ് നേടിയ മുഴുവൻ കുട്ടികളെയും ആദരിയ്ക്കുന്നതിനൊപ്പം അവരുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിയ്ക്കുവാനും കോർപ്പറേഷൻ അവസരമൊരുക്കുന്നു . 

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി, ചെയർമാൻ ചെമ്പഴന്തി ഉദയനാണ് ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന മാനവീയം വീഥിയിലെ ഈ പരിപാടിയുടെ സൂത്രധാരൻ.

Advertisment