അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് എൻജിനിയേഴ്സ്, കേരളയുടെ 54 -ാമത് വാർഷിക ജനറൽ ബോഡി തിരുവനന്തപുരം കവടിയാർ സ്ക്വയറിലുള്ള അക്വാ എൻജിനീയേഴ്സ് ടവറിൽ സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
president secretary-2

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ പ്രവർത്തിച്ചുവരുന്നതും, വിരമിച്ചതുമായ എൻജിനീയർമാരുടെ അംഗീകൃത സംഘടനയായ അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് എൻജിനിയേഴ്സ്, കേരള (APHEK) യുടെ 54 -ാമത് വാർഷിക ജനറൽ ബോഡി സംഘടനാ ആസ്ഥാനമായ തിരുവനന്തപുരം കവടിയാർ സ്ക്വയറിലുള്ള അക്വാ എൻജിനീയേഴ്സ് ടവറിൽ ശനിയാഴ്ച നടന്നു. 

Advertisment

വി.എസ്.എസ്.സി മുൻ ഡയറക്ടറും, കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനുമായ എം.സി. ദത്തൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വിരമിച്ചവരും, സജീവസർവ്വിസിൽ ഉള്ളവരുമായ ഭൂരിഭാഗം അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു.

കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ മേൽ സജീവമായ ചർച്ച യോഗത്തിൽ ഉണ്ടായി. 

അതോറിറ്റിയുടെ നിലനിൽപ്പിനെയും, സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്ന വിഷയങ്ങളായ കേരള വാട്ടർ അതോറിറ്റി എഞ്ചിനീയേഴ്സിന് കരിയർ അഡ്വാൻസ്മെന്റ് സ്കീം പുന:രനുവദിക്കുക, സൗജന്യ നിരക്കിൽ കുടിവെള്ള വിതരണം നടത്തുന്നതിനായുള്ള ജല ഉത്പാദനത്തിന് നിലവിൽ അതോറിറ്റിയിൽ നിന്നും ഈടാക്കുന്ന വ്യാവസായിക അടിസ്ഥാനത്തിലുള്ള വൈദ്യുത ചാർജ് കുറച്ച് കാർഷിക നിരക്കിലോ/ സൗജന്യ നിരക്കിലോ പുതുക്കി നിശ്ചയിക്കുന്നതിനും, ജൽ ജീവൻ മിഷൻ പദ്ധതിക്കായി വാങ്ങിയിട്ടുള്ള നബാർഡ് വായ്പ അതോറിറ്റിക്ക് സാമ്പത്തിക ബാധ്യതയായി തീരാത്ത വിധം പുനക്രമീകരിക്കുക എന്നീ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെടുകയും, പരിഗണനക്കായ്  സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്: കിഷൻചന്തു എസ്, വൈസ് പ്രസിഡന്റ്: ഷിനോ മെറിൻ ജോൺ, ജനറൽ സെക്രട്ടറി: സാബു തോമസ്, സെക്രട്ടറി: മനീഷ് സി.ആർ, ട്രഷറർ: നന്ദു ആർ. നായർ എന്നിവരെയും 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

Advertisment