മലയോര വിപണന സിരാകേന്ദ്രം പനച്ചമൂട് പബ്ലിക്ക് മാർക്കറ്റ് ഇനി ഹൈടെക്; ഉദ്ഘാടനത്തിനൊരുങ്ങുന്നു

New Update
parashala

പാറശാല: ​മലയോര മേഖലയുടെ വികസനക്കുതിപ്പിൽ നിർണ്ണായകമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് പാറശാല മണ്ഡലം. 

Advertisment

രാജഭരണകാലം മുതൽ നാട്ടിലെ കർഷകരുടെയും സാധാരണക്കാരുടെയും ആശ്രയമായിരുന്ന പനച്ചമൂട് ഗ്രാമീണ ചന്ത വിദേശ രാജ്യങ്ങളിലെ മാർക്കറ്റുകൾക്ക് സമാനമായ രീതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചിരിക്കുന്നു.

ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിൽ എംഎൽഎ സി.കെ.ഹരീന്ദ്രൻ്റെ നേതൃത്വത്തിൽ  ജനപ്രതിനിധികളുടെയും, വ്യാപാരികളുടെയും, നിർമ്മാണ വിഭാഗം ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു.

​കിഫ്ബി ധനസഹായത്തോടെ 20  കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രകാരം നടപ്പിലാക്കിയ ഈ പദ്ധതിയുടെ 6.11 കോടി രൂപയുടെ ഒന്നാംഘട്ട നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 

parashala-2

ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാനും, അവർക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുമുള്ള മെച്ചപ്പെട്ട സാഹചര്യം ഒരുക്കുക എന്നതാണ് ഈ നവീകരണത്തിലൂടെ  ലക്ഷ്യമിടുന്നത്.

തീരദേശ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പൂർത്തീകരിച്ചത്.

​മത്സ്യ-മാംസ വിപണനത്തിനും പച്ചക്കറികൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കുമായി പ്രത്യേക വിഭാഗങ്ങൾ.ആധുനിക മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഈ പുതിയ മാർക്കറ്റ് കോംപ്ലക്സ്.

​നമ്മുടെ നാടിന്റെ സ്വപ്നങ്ങൾക്ക് പുതിയ വാണിജ്യപ്പെരുമ പകരുന്ന ഈ പദ്ധതി ഉടൻ തന്നെ ജനങ്ങൾക്കായി തുറന്നുകൊടുക്കും.

Advertisment