ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരും -  കെ. മുരളീധരൻ

New Update
k muraleedharan neyyattinkara

നെയ്യാറ്റിന്‍കര: സർക്കാർ ജീവനക്കാരുടെ നഷ്ടമായ ആനുകൂല്യങ്ങൾ തിരികെ നൽകുന്ന സർക്കാർ കേരളത്തിൽ  അധികാരത്തിൽ വരുമെന്ന് മുൻ കെ.പി.സി.സി. പ്രസിഡൻ്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. 

Advertisment

കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം. ജാഫർഖാൻ നയിച്ച നവജീവന യാത്രയുടെ സമാപന സമ്മേളനം നെയ്യാറ്റിൻകരയിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നൽകാനുള്ള ക്ഷാമബത്ത അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് ജാഥയുടെ വിജയമാണെന്ന് പറഞ്ഞ കെ. മുരളീധരൻ ക്ഷാമബത്ത കുടിശികയുടെ കാര്യത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൻ്റെ പേരിൽ പാർട്ടിക്കാരെ തിരുകി കയറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ച അദ്ദേഹം നവകേരള സർവ്വെയുടെ പേരിൽ നടത്തിയ ധൂർത്തിനെയും വിമർശിച്ചു. 

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടത്തുന്ന പൊള്ളയായ വാഗ്ദാനങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റ് നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.

കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം. ജാഫർഖാൻ അധ്യക്ഷത വഹിച്ചു. അഡ്വ. എം. വിൻസൻ്റ് എം എൽ എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ, എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിൽ, ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.വിനോദ് സെൻ, എം.ആർ. സൈമൻ, ജോസ് ഫ്രാങ്ക്ളിൻ, അവനീന്ദ്രകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.സി. സെൽവരാജ്, നേതാക്കളായ വി.പി. ബോബൻ, ഉമാശങ്കർ, പ്രദീപ്, വി.എസ്. രാഘേഷ്, ഡെയ്സൻ, വി.സി. ഷൈജി ഷൈൻ, ഷമ്മി എസ്. രാജ്, ബി.എൻ. ഷൈൻ, എസ്.ഷാജി, എസ്.എസ് സജി, ഷിബി എൻ. ആർ എന്നിവർ സംസാരിച്ചു.

കാസർഗോഡ് നിന്നാരംഭിച്ച നവജീവന യാത്ര നെയ്യാറ്റിൻകരയിൽ സമാപിച്ചു. ജാഥയ്ക്ക് മുന്നോടിയായി സർക്കാർ ജീവനക്കാർ അവതരിപ്പിച്ച 'പത്തിനെത്ര മാർക്ക് ?' എന്ന  തെരുവ് നാടകം ശ്രദ്ധേയമായി

Advertisment