കേരള പ്രദേശ് ഗാന്ധിദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കസ്തൂർബ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

New Update
kasthurba gandhi remembrance

നെയ്യാറ്റിന്‍കര: കേരള പ്രദേശ് ഗാന്ധിദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കസ്തൂർബ ഗാന്ധിയുടെ 82-ാം ചരമവാർഷിക ദിനാചരണം നടത്തി.

Advertisment

അനുസ്മരണയോഗം ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. സോമരാജ് ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി അഡ്വക്കേറ്റ് കെ. വിനോദ് സെൻ അനുസ്മരണ പ്രഭാഷണം നടത്തി. 

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്  അഡ്വക്കേറ്റ് കെ. അനിത, നേതാക്കളായ അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, ചമ്പയിൽ സുരേഷ്, കൊല്ലയിൽ രാജൻ,  റോയ് കെ.ജെ, നേത്ര സുനിൽ, എബി,  മായാ സുഗുണൻ, ശ്രീഹർഷൻ, അജയാക്ഷൻ പി.എസ് തുടങ്ങിയവർ പങ്കെടുത്തു. 

കസ്തൂർബാ ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുന്നിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

Advertisment