/sathyam/media/media_files/2026/03/06/apj-abdul-kalam-award-2026-03-06-00-47-38.jpg)
​തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനത്തോടൊപ്പം ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ മീഡിയ വോയ്സ് ഏർപ്പെടുത്തിയ ഡോ. എ.പി.ജെ. അബ്ദുൽ കലാം മീഡിയ വോയ്സ് എക്സലൻസ് അവാർഡ് മാർച്ച് 9 ​വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും.
മുൻ ചീഫ് സെക്രട്ടറി ​എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു. സീനിയർ സിവിൽ ജഡ്ജ് എസ്. ഷംനാദ് , ടി.പി. ശാസ്തമംഗലം , ചലച്ചിത്ര താരം പ്രേംകുമാർ, ഡോ. ബി.എസ്. ബാലചന്ദ്രൻ, ഡോ.എം.ജി. ശശിഭൂഷൺ എന്നിവർ പങ്കെടുക്കും.
​
​കല, സാംസ്‌കാരികം, സാമൂഹികം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികവ് തെളിയിച്ച എട്ടു പേർക്കാണ് ഈ വർഷത്തെ അവാർഡ് നൽകുന്നത്.
അഡ്വ.എം. വിൻസെന്റ് എം.എൽ.എ (മികച്ച ജനപ്രതിനിധി), പ്രൊഫ. ഡോ. എൻ. രാധാകൃഷ്ണൻ (ഗാന്ധിയൻ ദർശനങ്ങൾക്കും വിദ്യാഭ്യാസ സേവനങ്ങൾക്കും), ഡോ. ആന്റോ ജോർജ് (ആരോഗ്യ/സാമൂഹിക സേവനമേഖല), ചെമ്പൻകോട് വി. മണികണ്ഠൻ (സാംസ്‌കാരികം, പൊതു പ്രവർത്തനം), ഇന്ദുലേഖ (അഭിനയം, നൃത്തം), വി.ജെ.എബി (പുരാവസ്തുഗവേഷകൻ) , ഷാജുകുമാർ (പാരമ്പര്യ ചികിത്സാ വൈദ്യർ), സജു.എ (മാധ്യമരംഗം ക്യാമറാമാൻ) എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി.
​
ചാല നാസർ, എൻ.പി. മഞ്ജിത്, ഗിരീഷ് പരുത്തിമഠം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും
​
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us