/sathyam/media/media_files/2026/03/06/kalabhavan-mani-remembrance-2026-03-06-20-19-19.jpg)
തിരുവനന്തപുരം: അഭിനേതാവും നാടൻ പാട്ട് രംഗത്തെ അതുല്യ പ്രതിഭയുമായിരുന്ന കലാഭവൻ മണിയുടെ ഓർമ്മദിനം ഫാൻസ് വെൽഫെയർ അസോസിയേഷൻ വിപുലമായി ആചരിച്ചു.
തമ്പാനൂർ പനവിള ജംഗ്‌ഷനിലെ കലാഭവൻ മണി സ്മാരകത്തിന് മുന്നിൽ സംഘടിപ്പിച്ച അനുസ്മരണ കൂട്ടായ്മയുടെയും, അന്നദാനത്തിന്റെയും ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂർ നിർവ്വഹിച്ചു.
അരികുവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള സർഗ്ഗാത്മക പോരാട്ടമായിരുന്നു കലാഭവൻ മണിച്ചേട്ടന്റെ ജീവിതമെന്ന് പുഷ്പാർച്ചന വേളയിൽ ഉദ്ഘാടക പ്രാസംഗികൻ പറഞ്ഞു.
അസോസ്സിയേഷൻ പ്രസിഡന്റ് വാഴവിള കണ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ ശിവമുരളി, പട്ടം സനിത്ത്, വിനയചന്ദ്രൻ എന്നിവർ ഓർമ്മ പ്രഭാഷണം നടത്തി.
കരാട്ടെ സാഹസിക പ്രകടനത്തിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവായ എസ്.പി.രഞ്ജിത്തിനെ ചടങ്ങിൽ ആദരിച്ചു. ഹുസൈൻ മുരുകൻ, സോമൻ, അപർണ, മീനാക്ഷി അമ്മിണി, ലത തിരുവല്ലം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us