/sathyam/media/media_files/2026/01/30/c944b6d7-ef09-49e8-9f04-602676d9b39e-2026-01-30-23-54-17.jpg)
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോണ്‍ഗ്രസ്സ് ആചരിച്ചു. തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ പ്രസിഡന്റ് എന്‍.ശക്തന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
എം.എ.വാഹീദ്, ജി.സുബോധന്‍, ജലീല്‍ മുഹമ്മദ്, കെ.വി.അഭിലാഷ്, പ്രേം.ജി, തിരുവല്ലം പ്രസാദ്, പാളയം ഉദയന്‍, ആര്‍.ആര്‍.സഞ്ജയകുമാര്‍, ആര്‍.ഒ.അരുണ്‍, കൊഞ്ചിറവിള വിനോദ്, ജോര്‍ജ് ലൂയീസ്, കൗണ്‍സിലര്‍ എസ്.ഷെര്‍ളി എന്നിവര്‍ പങ്കെടുത്തു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്നതിനെതിരെ പഞ്ചായത്തുതലത്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തി.
ജില്ലയിലെ എണ്‍പത് കേന്ദ്രങ്ങളില്‍ സത്യഗ്രഹ സമരം നടന്നു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സത്യഗ്രഹ സമരം നടത്തിയത്.
കെ.മുരളീധരന്‍, എം.വിന്‍സെന്റ് എം.എല്‍.എ, ബി.ധനപാലന്‍, അഡ്വ.ബി.ഷാലി, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, എന്‍.ബിഷ്ണു, ജോസഫ് പെരേര, ഷെമീര്‍, സി.വേണു, എം.മണികണ്ഠന്‍, വി.ആര്‍.പ്രതാപന്‍, സി.ജ്യോതിഷ്‌കുമാര്‍, എന്‍.വി.അജയകുമാര്‍,
വി.സോമന്‍കുട്ടിനായര്‍, കരുംകുളം ജയകുമാര്‍, അഡ്വ.മോഹന്‍ദാസ്, ആര്‍.വത്സലന്‍, അയിര സുരേന്ദ്രന്‍, വട്ടവിള വിജയന്‍, സി.ആര്‍.പ്രാണകുമാര്‍, വി.ഭുവനചന്ദ്രന്‍, എസ്.കെ.അശോക് കുമാർ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us