തിരുവനന്തപുരം: ഡിജിറ്റല്‍ രംഗത്തെ ഒന്നാംനിര സ്ഥാപനമായ ഓക്സിജന്‍ ഗ്രൂപ്പിന്‍റെ 35 -ാമത് ഷോറൂം തിരുവനന്തപുരത്ത് കിളിമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി ചിഞ്ചുറാണിയാണ് പുതിയ ഷോറൂമിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചത്. ഒ.എസ് അംബിക എംഎല്‍എ, ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
/sathyam/media/media_files/McJBkfDCrs6BunkwIMJC.jpg)
ഓക്സിജന്‍ ഗ്രൂപ്പിന്‍റെ തിരുവനന്തപുരത്തെ മൂന്നാമത് ഷോറുമാണ് കിളിമാനൂരിലേത്. തെക്കന്‍ ജില്ലകളില്‍ ഗൃഹോപകരണ, ഡിജിറ്റല്‍ രംഗത്ത് കുത്തക നേടാനുള്ള ഓക്സിജന്‍ ഗ്രൂപ്പിന്‍റെ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ ഷോറൂമുകള്‍. തിരുവനന്തപുരത്ത് മൂന്നും കൊല്ലത്ത് രണ്ടും ഷോറൂമുകളാണ് ഓക്സിജനുള്ളത്.
നിലവില്‍ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയായി 35 ഷോറൂമുകളുടെ വിപുലമായ വിപണന ശ്രുംഘലയാണ് ഇപ്പോള്‍ ഓക്സിജനുള്ളത്.
/sathyam/media/media_files/GGAK68aVT6myy002dxuC.jpg)
ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ഉള്‍പ്പെടെ വിപുലമായ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ ഒരു ശ്രേണിതന്നെ ഒരുക്കുകയാണ് ഓക്സിജന്‍ ഷോറൂമുകള്‍. സാംസങ്ങ് ഉല്‍പന്നങ്ങളുടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിതരണക്കാരാണ് ഓക്സിജന്‍. സൗത്ത് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം സാംസങ്ങ് ഉല്‍പന്നങ്ങള്‍ വില്പന നടത്തിയതിനുള്ള അംഗീകാരം ഓക്സിജന് ലഭിച്ചിരുന്നു.
വമ്പന്‍ ഓഫറുകളും മാക്സിമം വിലക്കുറവുമാണ് ഓക്സിജന്‍റെ പ്രത്യേകത. കുറഞ്ഞ വിലകളില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വില്പന നടത്തി വിപണന ശ്രുംഘല മെച്ചപ്പെടുത്തുക എന്ന തന്ത്രമാണ് കോട്ടയം ആസ്ഥാനമായുള്ള ഓക്സിജന്‍ പ്രയോഗിക്കുന്നത്.