വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ ക​രി​ങ്ക​ല്ലു​മാ​യി എ​ത്തി​യ ടോ​റ​സ് ലോ​റി​ക്ക് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ടു

പോ​ർ​ട്ട് വ​ർ​ക്‌​ഷോ​പ്പി​നു മു​ന്നി​ൽ വ​ച്ചാ​ണ് ലോ​റി​യു​ടെ ക്യാ​ബി​ന് വ​ശ​ത്താ​യി തീ ​ക​ണ്ട​ത്

New Update
fire

 തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ ക​രി​ങ്ക​ല്ലു​മാ​യി എ​ത്തി​യ ടോ​റ​സ് ലോ​റി​ക്ക് തീ​പി​ടി​ച്ചു. ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

Advertisment


തു​റ​മു​ഖ​ത്ത് പു​ലി​മു​ട്ടു നി​ർ​മാ​ണ​ത്തി​ന് ക​രി​ങ്ക​ല്ല് എ​ത്തി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ലോ​റി.

പോ​ർ​ട്ട് വ​ർ​ക്‌​ഷോ​പ്പി​നു മു​ന്നി​ൽ വ​ച്ചാ​ണ് ലോ​റി​യു​ടെ ക്യാ​ബി​ന് വ​ശ​ത്താ​യി തീ ​ക​ണ്ട​ത്.

തീ​പെ​ട്ട​ന്ന് പ​ട​ർ​ന്നു ക​യ​റു​ക​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ഇ​ടു​ക്കി സ്വ​ദേ​ശി തേ​ജ​സ് വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ചാ​ടി. ഇ​തോ​ടെ ആ​ള​പാ​യം ഒ​ഴി​വാ​യി.

തൊ​ട്ടു​പി​ന്നാ​ലെ തു​റ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന ഫ​യ​ർ​ഫോ​ഴ്‌​സും തു​റ​മു​ഖ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ വെ​ള്ളം ഒ​ഴി​ച്ച് തീ ​നി​യ​ന്ത്രി​ച്ചു.

 എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ലോ​റി​യു​ടെ ക്യാ​ബി​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞം പോലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Advertisment