തൃശൂര്‍: സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് അപകടം നടന്നത്.
ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസി, അതിഥി തൊഴിലാളി എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റു.