Advertisment

തൃശൂര്‍ പൂരത്തെ ബാധിക്കുന്ന ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ല; ഫിറ്റ്‌നസുമായി എത്തുന്ന ആനകളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കില്ലെന്ന് എ കെ ശശീന്ദന്‍

 സംശയമുള്ള ആനകളെ മാത്രമെ പരിശോധിക്കൂ. അതിനായി വനം വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലെ12, 13 വ്യവസ്ഥകള്‍ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ കോടതിയെ കൃത്യമായി ബോധിപ്പിക്കും.

New Update
കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; വേട്ടയെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചു; മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂര്‍: തൃശൂര്‍ പൂരത്തെ ബാധിക്കുന്ന ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദന്‍. ഫിറ്റ്‌നസുമായി എത്തുന്ന ആനകളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കില്ലെന്നും അത് അപ്രായോഗികമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment

 സംശയമുള്ള ആനകളെ മാത്രമെ പരിശോധിക്കൂ. അതിനായി വനം വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലെ12, 13 വ്യവസ്ഥകള്‍ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

കാര്യങ്ങള്‍ കോടതിയെ കൃത്യമായി ബോധിപ്പിക്കും. കോടതി ഇതുവരെ സ്വീകരിച്ചത് അനുഭാവപൂര്‍വമായ നിലപാട്. പൂരത്തെ ബാധിക്കുന്ന ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ല. പൂരപ്രേമികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

 

Advertisment