Advertisment

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 94കാരൻ അറസ്റ്റിൽ

New Update
kerala police1

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 94കാരൻ അറസ്റ്റിൽ. പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കടയിൽ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടൻ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

Advertisment