Advertisment

ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം; ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്‌

ആദായ നികുതി വകുപ്പിന്റെ തീരുമാനം അറിഞ്ഞ ശേഷമാവും ബാങ്ക് പണം സ്വീകരിക്കുക. പണം തിരിച്ചടയ്ക്കാൻ നിയമ സാധുതയുണ്ടെന്ന് സി.പി.എമ്മിന് നിയമോപദേശം ലഭിച്ചതായാണ് സൂചന.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
1417542-mm-varghese.webp

തൃശ്ശൂർ: ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ സി.പി.എം നീക്കം. പാര്‍ട്ടി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തി. ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു.

ആദായ നികുതി വകുപ്പിന്റെ തീരുമാനം അറിഞ്ഞ ശേഷമാവും ബാങ്ക് പണം സ്വീകരിക്കുക. പണം തിരിച്ചടയ്ക്കാൻ നിയമ സാധുതയുണ്ടെന്ന് സി.പി.എമ്മിന് നിയമോപദേശം ലഭിച്ചതായാണ് സൂചന.

Advertisment