ഇരിങ്ങാലക്കുടയിൽ വൻ രാസ ലഹരിവേട്ട. 52 പാക്കറ്റ് എംഡിഎംഎ പിടിച്ചെടുത്തു. ഒളിപ്പിച്ചത് കാറിലെ രഹസ്യ അറയിൽ.32കാരൻ പിടിയിൽ

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്

New Update
1343004-mdma

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ വൻ രാസ ലഹരിവേട്ട. പിടിച്ചെടുത്തത് കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 245.72 ഗ്രാം എംഡിഎംഎ. 

Advertisment

കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് ആണ് അറസ്റ്റിലായത്. സ്വിഫ്റ്റ് കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു എംഡി എം എ. 5 ഗ്രാം വീതം തൂക്കമുള്ള 52 പാക്കറ്റുകളിലായായിരുന്നു കടത്ത്. 

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരി കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. 

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ മദ്യ ലഹരിയിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ് 32കാരനായ ഫഹദ്.

Advertisment