ചാലക്കുടിയിൽ വൻ മയക്കുമരുന്ന് വേട്ട: മാരക രാസ ലഹരിയായ എംഡിഎംഎ വിൽക്കാൻ എത്തിയ യുവതികളും വാങ്ങാനെത്തിയ യുവാക്കളും പിടിയിൽ

ബസിൽ മയക്കുമരുന്ന് കടത്തി കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നടത്തിയ പരിശോധനയിലാണ് യുവതികളും യുവാക്കളും പിടിയിലായത്.

New Update
mdma

തൃശൂർ: ചാലക്കുടിയിൽ വൻ മയക്കുമരുന്ന് വേട്ട. മാരക രാസ ലഹരിയായ എംഡിഎംഎ വിൽക്കാൻ എത്തിയ രണ്ട് യുവതികളും ലഹരി മരുന്ന് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിലായി. അഞ്ച് ലക്ഷത്തോളം രൂപയുടെ എംഡിഎംഎയാണ് പിടിച്ചെടുത്തത്.

Advertisment

ബസിൽ മയക്കുമരുന്ന് കടത്തി കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നടത്തിയ പരിശോധനയിലാണ് യുവതികളും യുവാക്കളും പിടിയിലായത്.

drugs

 തൃശൂർ റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളും വാങ്ങാൻ എത്തിയ കയ്പമംഗലം ചളിങ്ങാട് സ്വദേശികളും പിടിയിലായത്.

കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ (33), കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി (31) എന്നിവരാണ് എംഡിഎംഎയുമായി എത്തിയത്.

 കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് (33), ആനക്കൂട്ട് വീട്ടിൽ അജ്‌മൽ (35), കടവിൽ അജ്മൽ (25) എന്നിവരാണ് വാങ്ങാൻ വന്നത്. ഇവരിൽ നിന്നു അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

Advertisment