Advertisment

ഹിജ്റാ വർഷാരംഭത്തിൽ ചർച്ചാ സംഗമം ശനിയാഴ്ച്ച പാവറട്ടിയിൽ

New Update
F

തൃശൂർ: ഇസ്ലാമിക കാലഗണനയുടെ അടിസ്ഥാനമായ ഹിജ്റാ സംഭവത്തിന്റെ കാലികമായ വായന പ്രമേയമാക്കി തൃശൂർ പാവറട്ടിയിൽ ചർച്ചാ സംഗമം.   

Advertisment

1446 ഹിജ്‌റ വർഷാരംഭമായ ജൂലൈ 6 ശനിയാഴ്ച ഉച്ചതിരിഞ് 3 മണിക്ക് പാവറട്ടി വെട്ടിക്കൽ സ്‌കൂളിന് സമീപമുള്ള അസർ സെന്ററിൽ വെച്ചാണ് പരിപാടി.

പാവറട്ടി അസർ സെൻറ്റർ സംഘടിപ്പിക്കുന്ന വിചാര - പഠന സംഗമം ഇന്ത്യൻ ഹിജ്‌റ കമ്മിറ്റി ചെയർമാൻ എം എ സൈനുദ്ധീൻ മൗലവി ഉദ്‌ഘാടനം ചെയ്യും.     

ബി കെ മുഹമ്മദ് റഫീഖ് ("മുസ്ലിം സമൂഹം - വർത്തമാനം, ഭാവി"), കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകൻ മുഹമ്മദ് സാദിഖ് എൻ ("പുതു ലോകക്രമത്തിലെ ഇസ്ലാമിക ചിന്ത"), ത്വാഹാ ഹാഷ്‌മി ("മുഹറത്തിന്റെ സന്ദേശം"), ഹാരിസ് ഹനീഫ്, അബ്ദുൽ ഹഖീം, ഉമർ അബ്ദു എന്നിവർ സംസാരിക്കും.

Advertisment