അടിച്ചവരെ തിരിച്ചടിക്കണം..., മൂന്നുപേരുടെയെങ്കിലും കാല്‍ അടിച്ച് പൊളിക്കണം : കെ.എസ്.യു നേതാക്കളോട് ആഹ്വാനം ചെയ്ത് കെ സുധാകരൻ

കൈപ്പമംഗലം അസ്മാബി കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.എസ്.യു -യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടാണ് കെ സുധാകരന്‍ തിരിച്ചടിക്കാന്‍ ആവശ്യപ്പെട്ടത്

New Update
k sudhakaran 111

തൃശൂര്‍: കെ.എസ്.യു  നേതാക്കളോട് അക്രമത്തിന് ആഹ്വാനം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ കെ സുധാകരന്‍.

Advertisment

കൈപ്പമംഗലം അസ്മാബി കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.എസ്.യു -യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടാണ് കെ സുധാകരന്‍ തിരിച്ചടിക്കാന്‍ ആവശ്യപ്പെട്ടത്. 

ആശുപത്രിയില്‍ കഴിയുന്നവരെ ഫോണില്‍ വിളിച്ച് തിരിച്ചടിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

k sudhakaran dasanum vijayanum


ഈമാസം 15നാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി അസ്മാബി കോളജില്‍ സംഘര്‍ഷം ഉണ്ടായത്. 

സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ.എസ്.യു -യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സൗരവ് , അഫ്‌സല്‍ , സിന്റോ എന്നിവര്‍ ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അടിച്ചവരെ തിരിച്ചടിക്കണമെന്നും, മൂന്നുപേരുടെയെങ്കിലും കാല്‍ അടിച്ച് പൊളിക്കണം എന്നും സുധാകരന്‍ പറഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Advertisment