New Update
/sathyam/media/media_files/2025/11/12/middle-aged-man-2025-11-12-20-04-09.jpg)
തൃശൂര്‍: ചാലക്കുടിയില്‍ സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.
Advertisment
കുന്നപ്പിള്ളി മംഗലത്ത് വീട്ടില്‍ സുധാകരനെയാണ് ബുധന്‍ ഉച്ചതിരിഞ്ഞ് 3ഓടെ മരിച്ച നിലയില്‍ കണ്ടത്.
ഇയാളുടെ കഴുത്തിലും ദേഹത്തും മുറിവുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
കുന്നപ്പിള്ളി ആലക്കപ്പിള്ളിയില്‍ പാണേലി വീട്ടില്‍ രാജപ്പന്റെ വീട്ടില്‍ രാവിലെ മുതല്‍ രാജപ്പനൊപ്പം സുഹൃത്തുക്കളായ മരിച്ച സുധാകരനും, കൈവീട്ടില്‍ ശോഭനനും മദ്യപിച്ചിരുന്നതായി പറയുന്നു.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.
ഉച്ചയ്ക്ക് മൂന്നോടെ രാജപ്പന്റെ മകനാണ് സുധാകരന്‍ മരിച്ച് കിടക്കുന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് വിവരമറിക്കുകയായിരുന്നു. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us