/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
തൃ​ശൂ​ർ: മേ​ല​ഡൂ​രി​ൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് വെ​ട്ടേ​റ്റു. പ്ലാ​ശേ​രി വീ​ട്ടി​ൽ വ​ർ​ഗീ​സി​നാ​ണ് (62) വെ​ട്ടേ​റ്റ​ത്.
ആ​ക്ര​മ​ണ​ത്തി​ൽ വ​ർ​ഗീ​സി​ന്‍റെ ഇ​ട​തു​കൈ​യി​ലെ ത​ള്ള​വി​ര​ൽ പൂ​ർ​ണ​മാ​യും അ​റ്റു​പോ​യി.
അ​ന്ന​മ​ന​ട മേ​ല​ഡൂ​ർ ജം​ഗ്ഷ​നി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ല​തു​കൈ​യ്ക്കും താ​ടി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
പു​ല​ർ​ച്ചെ ജം​ഗ്ഷ​നി​ൽ പ​ത്ര​ക്കെ​ട്ടു​ക​ൾ ത​രം​തി​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളാ​ണ് വ​ർ​ഗീ​സി​നെ ആ​ക്ര​മി​ച്ച​ത്.
ഈ ​സ​മ​യം വ​ർ​ഗീ​സി​നൊ​പ്പം മ​റ്റ് ര​ണ്ട് പ​ത്ര​വി​ത​ര​ണ​ക്കാ​ർ കൂ​ടി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​വ​രെ ബ​ല​മാ​യി ത​ള്ളി​മാ​റ്റി​യ ശേ​ഷ​മാ​ണ് അ​ക്ര​മി വ​ർ​ഗീ​സി​നെ വെ​ട്ടി​യ​ത്.
വ​ർ​ഗീ​സി​നെ ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്പെ​ഷ്യ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us