ബോൺ നതാലെ ശനിയാഴ്ച; പാ​പ്പാ​പ്പൂ​ര​ത്തി​നു താ​ളം​തു​ള്ളാ​ൻ ഒ​രു​ങ്ങി തൃ​ശൂ​ർ ന​ഗ​രം

കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും ക​രോ​ൾ ഗാ​ന​ത്തി​നു നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി നാ​ളെ പ​തി​ന​യ്യാ​യി​ര​ത്തോ​ളം പാ​പ്പാ​മാ​ർ ന​ഗ​രം കീ​ഴ​ട​ക്കും.

New Update
papoa

തൃ​ശൂ​ർ: "ബോ​ൺ ന​ത്താ​ലെ'​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ​ക്കാ​യി തൃ​ശൂ​ർ ഒ​രു​ങ്ങി.‌

Advertisment

കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും ക​രോ​ൾ ഗാ​ന​ത്തി​നു നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി നാ​ളെ പ​തി​ന​യ്യാ​യി​ര​ത്തോ​ളം പാ​പ്പാ​മാ​ർ ന​ഗ​രം കീ​ഴ​ട​ക്കും.

വൈ​കുന്നേരം അ​ഞ്ചി​നു തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജി​ൽ​ നി​ന്നാ​ണ് ബോ​ൺ ന​ത്താ​ലെ റാ​ലി ആ​രം​ഭി​ക്കു​ക.

നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റു​ന്ന ക്രി​സ്‌​മ​സ് പാ​പ്പ​മാ​രു​ടെ റാ​ലി കോ​ള​ജി​ൽ​ത​ന്നെ​യാ​ണു സ​മാ​പി​ക്കു​ക.

പാ​പ്പാ​മാ​ർ​ക്കു നൃ​ത്തം ച​വി​ട്ടാ​ൻ പ്ര​ത്യേ​കം പാ​ട്ടും ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​സ്മ​യ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ബോ​ൺ ന​ത്താ​ലെ​യു​ടെ ഹൈ ​ലൈ​റ്റ്സ്.

ച​ലി​ക്കു​ന്ന നാ​ലു പ്ലോ​ട്ടു​ക​ളും കേ​ര​ള​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും സാം​സ്‌​കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന 15 വ​ലി​യ പ്ലോ​ട്ടു​ക​ളും റാ​ലി​യി​ൽ അ​ണി​നി​ര​ക്കും. ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണു ച​ലി​ക്കു​ന്ന പ്ലോ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

തൃ​ശൂ​ർ പൗ​രാ​വ​ലി​യും തൃ​ശൂ​ർ അ​തി​രൂ​പ​ത​യും സം​യു​ക്ത​മാ​യാ​ണു ബോ​ൺ ന​ത്താ​ലെ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ബോ​ൺ​ന​ത്താ​ലെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Advertisment