Advertisment

പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച; തൃശൂർ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് തൃശൂർ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

New Update
H

തൃശൂർ : പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് തൃശൂർ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ലെന്നും സബ് കലക്ടർ കൂട്ടിച്ചേർത്തു.

Advertisment

റൂള്‍ കര്‍വ് പ്രകാരം നേരത്തെ കുറഞ്ഞ അളവില്‍ വെള്ളം തുറന്നുവിടാതിരുന്നതു മൂലം ഒറ്റയടിക്ക് ഷട്ടര്‍ ഉയര്‍ത്തി പ്രളയസമാനമായ സാഹചര്യം ഉണ്ടാക്കിയെന്ന്, കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു. 

ജുലൈ 29 ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ആറിഞ്ച് മാത്രമാണ് ഡാം തുറന്നത്. 15 മണിക്കൂറിനിടെ നാലു ഷട്ടറുകളും 72 ഇഞ്ച് വീതം തുറന്നു.  മണലി പുഴയുടെ തീരത്തുള്ള ആയിരകണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. വൻ നാശം വിതച്ചത് ഡാം തുറന്നതിലെ വീഴ്ച മൂലമാണെന്നും റിപ്പോർട്ട് പറയുന്നു. 

Advertisment