Advertisment

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; പത്രം വായിക്കാനെത്തിയ ആള്‍ക്ക് ദാരുണാന്ത്യം

New Update
356677

തൃശൂർ: ചാഴൂരിൽ തെക്കേ ആലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പഴുവിൽ സ്വദേശി വേളൂക്കര ഗോപി(60)യാണ് മരിച്ചത്.

Advertisment

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായും തകർന്നു.

എതിർ വശത്തുള്ള ഹോട്ടലിൽ നിന്ന് ചായകുടിച്ച ശേഷം തട്ടുകടയുടെ മുൻപിൽ പത്രം വായിക്കാൻ വന്നിരുന്നതായിരുന്നു ഗോപി. ഇതിനിടയിലാണ് കാർ പാഞ്ഞു കയറിയത്. ഗോപിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടയിൽ ഉണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനായ അന്തോണി, ശ്രീധരൻ എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്.

 

 

 

Advertisment