തൃശ്ശൂർ മെഡിക്കൽ കോളേജിൽ സി എച്ച് സെന്റർ നോമ്പുതുറക്ക് തുടക്കമായി, ഡെപ്യൂട്ടി മേയർ എ പ്രസാദ് ഉദ്ഘാടനം ചെയ്തു

New Update
ch center thrissur

തൃശ്ശൂർ മെഡിക്കൽ കോളേജിലെ സി എച്ച് സെന്റർ ഇഫ്താർ ഡെപ്യൂട്ടി മേയർ എ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി എം അമീർ സമീപം.

തൃശ്ശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ സി എച്ച് സെന്ററിന്റെ നേതൃത്വത്തിലുള്ള നോമ്പുതുറക്ക്  തുടക്കമായി. 

Advertisment

കഴിഞ്ഞ 21 വർഷമായി സി എച്ച് സെന്ററാണ് മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇഫ്താർ സൗകര്യമൊരുക്കുന്നത്.
തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ പ്രസാദ് ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളേജിൽ നോമ്പ് തുറക്കാൻ സൗകര്യമൊരുക്കുന്നതിലൂടെ മനുഷ്യർക്കിടയിൽ കരുണയുടെയും അനുകമ്പയുടെയും പാലം പണിയുകയാണ് സി എച്ച് സെന്ററെന്ന് പ്രസാദ് പറഞ്ഞു.
  
മനുഷ്യരെ പരിഗണിക്കുക എന്നുള്ളത് ഇക്കാലത്ത് വളരെ പ്രധാനമാണ്. റമദാൻ മാസത്തിൽ പുണ്യം കിട്ടാൻ അധികമായി ചെയ്യുന്ന എല്ലാത്തിലും അപരനോടുള്ള പരിഗണനയുണ്ട്. 

ദാനം, സകാത്ത്, നോമ്പ് തുറപ്പിക്കൽ എല്ലാം. അങ്ങനെ നോക്കുമ്പോൾ ഭക്തിയുള്ള ആളുകളെയും സന്തോഷമുള്ള സമൂഹത്തെയുമാണ് ഒരേസമയം റമദാൻ രൂപപ്പെടുത്തിയിരിക്കുന്നതെന്നും പ്രസാദ് പറഞ്ഞു 

അഞ്ഞൂറോളം പേർക്കാണ് നോമ്പുതുറക്കാൻ സൗകര്യമൊരുക്കുന്നത്. ദുബായ് ഹോട്പാക് സിഎംഡി പി ബി അബ്ദുൽ ജബ്ബാറാണ് നോമ്പ് ഒന്നിലെ ഇഫ്താർ സ്പോൺസർ ചെയ്തത്.

ദുബായ് കെ എം സി സി തൃശ്ശൂർ ജില്ല പ്രസിഡണ്ട്‌ ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി എം അമീർ, ഭാരവാഹികളായ പി കെ ഷാഹുൽ ഹമീദ്, എം എ അസീസ്, എം എ റഷീദ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ, സി സുൽത്താൻ ബാബു, സി കെ ബഷീർ, കബീർ വലിയപുരക്കൽ, എം എം മുഹമ്മദ്‌ ബഷീർ, പി എ കമറുദ്ദീൻ സംസാരിച്ചു.

Advertisment