Advertisment

‘തൃശൂരിലെ ജനങ്ങൾക്ക് മനസ് നിറഞ്ഞ നന്ദി’; ഫെയ്സ്ബുക്ക് പോസ്റ്റുമായി സുരേഷ് ​ഗോപി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
suresh gopi thanks.jpg

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്കിലൂടെയാണ് നന്ദി അറിയിച്ചത്. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ആത്മവിശ്വാസം വർദ്ധിച്ചെന്ന് സുരേഷ് ​ഗോപി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ജനങ്ങൾ സമ്മാനിച്ച സമ്മതിദാനം പെട്ടിയിലുണ്ടെന്നും ജൂൺ നാല് വരെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment