Advertisment

മുളങ്കുന്നത്തുകാവില്‍ ടൂവീലര്‍ സ്പെയര്‍പാട്സ് ഗോഡൗണിന് തീപിടിച്ച് ഒരു മരണം, മരിച്ചത് പാലക്കാട് നെന്മാറ സ്വദേശി നിബിൻ

New Update
e0bfe162-dcd7-44dc-a35f-f4260832a273

മുളങ്കുന്നത്തുകാവ്: തൃശ്ശൂർ മുളങ്കുന്നത്തുകാവിലെ സ്പെയർപാർട്സ് ഗോഡൗണിൽ വൻ തീപ്പിടിത്തം. തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. പാലക്കാട് നെന്മാറ സ്വദേശി നിബിനാണ് മരിച്ചത്.  ഇയാൾ വെൽഡിങ് തൊഴിലാളിയാണ്.

Advertisment

 ചൊവ്വാഴ്ച രാത്രി ഏഴരയോടുകൂടിയാണ് തീപ്പിടത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വടക്കാഞ്ചേരി, പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നെല്ലാം അഗ്നിരക്ഷാസേനയെത്തി. എട്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. തീ പൂർണമായും അണക്കാനായിട്ടില്ല.

തീപ്പിടിത്തമുണ്ടാകുമ്പോൾ മൂന്ന് പേരാണ് ഗോഡൗണിലുണ്ടായത്. രണ്ട് പേർ പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്നാൽ വെള്ളമെടുക്കാനായി മറ്റൊരു മുറിയിൽ പോയതിനാൽ തീപ്പിടിത്തം 
നിബിൻ അറിഞ്ഞിരുന്നില്ല.

കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
സ്ഥാപനം പൂർണമായി കത്തിനശിച്ചു. വിദേശത്തുനിന്നെത്തിച്ച ബൈക്കുകൾ അടക്കം ഗോഡൗണിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം  കണ്ടത്.
സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ തീയണക്കാൻ ഉള്ള പ്രവർത്തനങ്ങൾ തുടരുന്നു.

Advertisment