Advertisment

ചെവിയിൽ ചെമ്പരത്തി പൂവുമായി വ്യത്യസ്ത പ്രതിഷേധം ! വർഷങ്ങളായി തകർന്ന് കിടക്കുന്ന എടമുട്ടം ബീച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

New Update
road collapsed protest-3

തൃശ്ശൂർ: വലപ്പാട് പഞ്ചായത്തിലെ വർഷങ്ങളായി തകർന്ന് കിടക്കുന്ന എടമുട്ടം ബീച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചെവിയില്‍ ചെമ്പരത്തിപ്പൂവുമായി വ്യത്യസ്തമായ പ്രതിഷേധം. വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം  സംഘടിപ്പിച്ചത്.

Advertisment

എടമുട്ടം ബീച്ച് റോഡ് ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് യാത്രയ്ക്കാർക്ക് തൈലം നൽകിയും ട്രോഫികൾ നൽകിയും മുൻപും കോൺഗ്രസ് സമരം ചെയ്തിരുന്നു. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഒട്ടനവധി സമരങ്ങൾ നടത്തിയെങ്കിലും
സി പി എം നേതൃത്വം കൊടുക്കുന്ന വലപ്പാട് പഞ്ചായത്ത് ഭരണ സമതി റോഡുകൾ ശരിയാക്കത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വ്യത്യസ്ത സമരത്തിന് നേതൃത്വം കൊടുത്തത്.

വഴിയാത്രയ്ക്കാർക്ക് ചെമ്പരത്തി പൂവ് നൽകിയും പ്രവർത്തകർ ചെവിയിൽ ചെമ്പരത്തി പൂവ് വെച്ചുമാണ് പ്രതിഷേധിച്ചത്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന യാത്രികർ ചെമ്പരത്തിപൂവ് വെക്കേണ്ട ഗതികേടിലേക്ക് എത്തിച്ചത് പഞ്ചായത്ത് അധികാരികൾ ആണ് എന്ന് ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ സമരം ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് പറഞ്ഞു. വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി എസ് സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Advertisment