New Update
/sathyam/media/media_files/2024/11/05/40OeqbcV6s1Q3k4BwPoF.jpg)
ചേലക്കര: തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലഹരി കടത്ത് തടയുന്നതിൻ്റെ ഭാഗമായി തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡിന്‍റെയും, ചേലക്കര പോലീസിന്‍റെയും സംയുക്താഭിമുഖ്യത്തിൽ തൃശ്ശൂർ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ തിങ്കളാഴ്ച ഉച്ചയോടെ ചേലക്കരയിലെ പാഴ്സൽ കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
Advertisment
പരിശോധനയിൽ സംശയിക്കത്തക്ക വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചില്ല. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us