Advertisment

പുത്തൻചിറ വ്യാപാര ഭവനില്‍ ക്ഷീര കർഷക സംഗമം നടത്തി. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update
puthenchira ksheerakarshaka sangamam

പുത്തൻചിറ വ്യാപരഭവനിൽ നടന്ന ക്ഷീര കർഷക സംഗമം ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ്, ജോസ് താക്കോൽക്കാരൻ, ആൻ്റോ തച്ചിൽ, ജോയി ചേര്യേക്കര, കെ.വി. കിഷോർ എന്നിവർ സമീപം

മാള: പുത്തൻചിറ ക്ഷീര കർഷക സംഗമം പുത്തൻചിറ വ്യാപാര ഭവനിൽ നടന്നു. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു.

Advertisment

ചടങ്ങിൽ പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിച്ചു.
ഗ്രീൻലാൻഡ് ഫാം സ് ഡയറക്ടർ ജോജു ആൻ്റണി ക്ലാസ് നയിച്ചു.

puthenchira ksheerakarshaka sangamam-2

ജോസ് താക്കോൽക്കാരൻ, അൻ്റോ തച്ചിൽ, ജോയി ചേര്യേക്കര, കെ.വി.കിഷോർ എന്നിവർ പ്രസംഗിച്ചു. സംഗമത്തിനോടനുബന്ധിച്ച് പഠന ക്ലാസും സൗജന്യ കാലിത്തീറ്റ വിതരണവും നടന്നു.

Advertisment