Advertisment

അന്നമനട ക്ഷീര കർഷക സംഗമം കെ കരുണാകരൻ സ്മൃതി മണ്ഡപം ഹാളിൽ നടന്നു. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update
annamanada ksheera karshaka sangamam

അന്നമനട പഞ്ചായത്ത് ക്ഷീര കർഷക സംഗമം ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വർഗ്ഗീസ് ജോർജ് ,ബെന്നി ജോസഫ്, അഡ്വ. സണ്ണി ഡേവീസ് , ഹരിശങ്കർ പുല്ലാനി എന്നിവർ സമീപം.

മാള: അന്നമനട പഞ്ചായത്തിലെ ക്ഷീര കർഷകർക്കായുള്ള സംഗമം അന്നമനട  കെ കരുണാകരൻ സ്മൃതി മണ്ഡപം ഹാളിൽ നടത്തി. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു. 

Advertisment

ചടങ്ങിൽ ട്വൻ്റി 20 പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിച്ചു..
പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം ബെന്നി ജോസഫ്, ഹരിശങ്കർ പുല്ലാനി ,അഡ്വ. സണ്ണി ഡേവീസ്, ജോയി ചേര്യേക്കര, ഔസേപ്പച്ചൻ കണ്ണമ്പിള്ളി, സാജൻ വർഗ്ഗീസ്, വാവച്ചൻ വാതുക്കാടൻ, ജോൺസൺ എം ജോസഫ്, ജോസ് പള്ളിപ്പാടൻ, ഇ.വി. ജോസ്, കെ.പി ഷാജു എന്നിവർ പ്രസംഗിച്ചു.

annamanada ksheera karshaka sangamam-3

തുടർന്ന് "ക്ഷീരമേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും സാധ്യതകളും" എന്ന വിഷയത്തിൽ ഡോ. വർഗ്ഗീസ് ജോർജ്, സെബി പഴയാറ്റിൽ, കെ.എം. ജോൺ എന്നിവർ ക്ലാസ് നയിച്ചു.

പുത്തൻചിറയിലും പൊയ്യയിലും നടത്തിയ സംഗമങ്ങൾ പ്രയോജനപ്രദമായതിനെത്തുടർന്നാണ് അന്നമനട സംഗമം നടത്തിയത്.തുടർന്ന് മാളയിലും കൂഴൂരിലും സംഗമങ്ങൾ നടത്തും. രജിസ്റ്റർ ചെയ്തു പങ്കെടുത്തവർക്ക് അഞ്ച് കിലോ കാലിത്തീറ്റ സൗജന്യമായി നല്കി.

Advertisment