ഇൻകാസ്‌ - ഒഐസിസി പ്രവർത്തനങ്ങൾ അഭിനന്ദനാർഹം - തൃശൂർ ഡിസിസി പ്രസിഡന്റ്‌ അഡ്വ. ജോസഫ്‌ ടാജറ്റ്‌

author-image
സാബിര്‍ എം.ഐ
New Update
oicc thrissur

തൃശൂര്‍: കോൺഗ്രസ്‌ പ്രവാസ പോഷക സംഘടനയായ ഇൻകാസ്‌ - ഒഐസിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ്‌ അഡ്വ. ജോസഫ്‌ ടാജറ്റ്‌ പറഞ്ഞു. ഇൻകാസ്‌ - ഒഐസിസി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി നേതൃതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

Advertisment

നാട്ടിലെ സാമൂഹ്യ - ജീവകാരുണ്യ രംഗത്ത്‌ സ്തുതർഹ്യമായ ഇടപെടലുകളാണ്‌ ഇൻകാസും ഒ ഐ സി സിയും നടത്തുന്നത്‌. ജില്ലയിലെ പ്രവാസി സംഘടനാ പ്രവർത്തകരുടെയും അനുഭാവികളുടെയും ഡയറക്ടറി തയ്യാറാക്കുമെന്നും അദ്ധേഹം പറഞ്ഞു. 

oicc thrissur-2

കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ടിഎൻ പ്രതാപൻ, യുഡിഎഫ്‌ തൃശൂർ ജില്ലാ ചെയർമാർ ടിവി ചന്ദ്രമോഹൻ തുടങ്ങിയവരുമായും ഭാരവാഹികൾ ചർച്ച നടത്തി.

ഇൻകാസ്‌ - ഒഐസിസി സംഘടനാ സംവിധാനങ്ങൾക്ക്‌ പുതിയ ഉണർവ്വ്‌ നൽകുമെന്ന് കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ടിഎൻ പ്രതാപൻ പറഞ്ഞു. യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക്‌ കരുത്തുപകരാൻ, പ്രവാസികളുടെ പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ടെന്ന് തൃശൂർ ജില്ലാ യുഡിഎഫ്‌ ചെയർമാൻ ടിവി ചന്ദ്രമോഹൻ പറഞ്ഞു.

oicc thrissur-3

ഇൻകാസ്‌ - ഒഐസിസി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ സമിതി ചെയർമാൻ എൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ്‌ യുഎഇ നാഷ്ണൽ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ്‌ ടി എ രവീന്ദ്രൻ, ഇൻകാസ്‌ ദുബൈ വർക്കിംഗ്‌ പ്രസിഡന്റ്‌ ബി പവിത്രൻ, കോഡിനേഷൻ സമിതി നേതാക്കളായ ചന്ദ്രപ്രകാശ്‌ ഇടമന, എൻഎ ഹസ്സൻ, ഇൻകാസ്‌ യുഎഇ നാഷ്ണൽ കമ്മിറ്റി സെക്രട്ടറി റിയാസ്‌ ചെന്ത്രാപ്പിന്നി, ഇൻകാസ്‌ ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ്‌ ഫിറോസ്‌ മുഹമ്മദാലി, ഒഐസിസി റിയാദ്‌ തൃശൂർ ജില്ലാ സെക്രട്ടറി സോണി പാറക്കൽ, ഹംസ തുടങ്ങിയവർ പങ്കെടുത്തു.

Advertisment