Advertisment

തൃശൂരിൽ റോഡിൽ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

New Update
1433019-untitled-1

തൃശൂർ: അരിമ്പൂരിൽ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ യാത്രക്കാരൻ മരിച്ചു. അരിമ്പൂർ കൈപ്പിള്ളി സ്വദേശി വലിയപുരക്കൽ വീട്ടിൽ നിജിൻ ആണ് മരിച്ചത്. തൃശൂർ കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് നിജിൻ.

Advertisment

രാവിലെ ജോലിക്ക് പോകുമ്പോഴാണ് നിജിന് അപകടം സംഭവിച്ചത്. തലക്ക് പരിക്കേറ്റ നിജിൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Advertisment