New Update
/sathyam/media/media_files/2025/07/11/20-20-mala-2025-07-11-18-49-15.jpg)
മാള: ട്വൻ്റി 20 പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.
Advertisment
ജൂലൈ 12 ശനിയാഴ്ച രാവിലെ 9.30 ന് മാള ബിലീവർ ചർച്ച് ഹോസ്പിറ്റൽ ക്യാമ്പസിലെ മാ കഫെ റസ്റ്റോറൻ്റ് ഹാളിൽ നടക്കുന്ന ചടങ്ങ് ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിക്കും. ബെന്നി ജോസഫ് മുഖ്യ അതിഥിയായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us