കതിരുവന്ന നെൽ പാടങ്ങളിൽ വെള്ളമില്ലാതെ വലഞ്ഞ് കർഷകർ ; തൃശ്ശൂർ കളക്ടറെ ഉപരോധിച്ച് പ്രതിഷേധം. കർഷക രോഷം കണക്കിലെടുത്ത് അടിയന്തരമായി വെള്ളമെത്തിക്കാൻ ഉത്തരവിട്ട് കളക്ടർ

അടാട്ട്, തോളൂർ, പാവർട്ടി, മുല്ലശ്ശേരി, എളവള്ളി, വെങ്കിടങ്ങ് പഞ്ചായത്തിലെ കതിര് വന്നു കൊണ്ടിരിക്കുന്ന നെൽകൃഷിക്ക് ആണ് വെള്ളം കിട്ടാത്തത് .

New Update
grains

തൃശൂർ :ജില്ലയിലെ പടിഞ്ഞാറൻ വടക്ക് മേഖലയിൽ നെൽകൃഷിക്ക് വെള്ളമെത്താത്തതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലാ കളക്ടറെ ഉപരോധിച്ചു .

Advertisment

അടാട്ട്, തോളൂർ, പാവർട്ടി, മുല്ലശ്ശേരി, എളവള്ളി, വെങ്കിടങ്ങ് പഞ്ചായത്തിലെ കതിര് വന്നു കൊണ്ടിരിക്കുന്ന നെൽകൃഷിക്ക് ആണ്  വെള്ളം കിട്ടാത്തത് .

ചിമ്മിനി ഡാമിൽ നിന്ന് വെള്ളം വിട്ടെങ്കിലും ഈ പ്രദേശങ്ങളിൽ 15 ദിവസത്തോളമായി വെള്ളം എത്തിയിട്ടില്ല . ഇതിനെതിരെയാണ് ഉപരോധം , ഉപരോധ സമരം തൃശൂർ ഡിസിസി പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ് ഉത്ഘാടനം ചെയ്തു. 

 ഉപരോധത്തിൽ ടി.എൻ  പ്രതാപൻ , അനിൽ അക്കര  , കോൾ കർഷക സംഘം പ്രസിഡൻ്റ് കെ.കെ  കൊച്ചു മുഹമ്മദ്, കോൾ അഡ്വവെയ്സറി അംഗം അഡ്വ വി സുരേഷ് കുമാർ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമൻ്റ് ഫ്രാൻസീസ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗ്രെസ്സി ജേക്കബ്ബ് , പി കെ രാജൻ ,ബാബു സുനിൽ അന്തിക്കാട് എന്നിവർ പങ്കെടുത്തു . 

ഉപരോധ സമരത്തെ തുടർന്ന് ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ വെകീട്ട് 4 മണിക്ക് കോൾ പ്രതിനിധികളുടെയും, ഇറിഗേഷൻ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു വെള്ളം എത്താത്ത കൃഷിയിടങ്ങളിലേക്ക് അടിയന്തരമായി വെള്ളം എത്തിക്കണമെന്ന് ഉത്തരവ് ഇറക്കി ദുരന്ത നിവാരണ പദ്ധതി പ്രകാരം നടപടി എടുക്കാൻ തൃശൂർ സബ്ബ് കളക്ടർ അഖിൽ വി മേനോൻ എന്നിവരെ ചുമലത പെടുത്തി യോഗത്തിൽ കോൾ കർഷക സംഘം സെക്രട്ടറി  കൊച്ചു മുഹമ്മദ് കോൾ അഡ്വ വെസ്റി മെമ്പർ അഡ്വ വി സുരേഷ് കുമാർ, പി.ആർ വർഗ്ഗീസ്സ്, അർജുനൻ കെ.ആർ , ഇറിഗേഷൻ ഇ ഇ സിനി പിച്ചി ഇറിഗേഷൻ എ ഇ അരുൻ എന്നിവർ പങ്കെടുത്തു

Advertisment