തൃശ്ശൂര്‍: ബെംഗളൂരുവില്‍നിന്നും തൃശ്ശൂരിലേക്ക് ഇന്നോവ കാറില്‍ ചാക്കിലാക്കി കടത്താന്‍ ശ്രമിച്ച 11,000-ത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി.
അഞ്ച് ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഒറ്റപ്പാലം പനമണ്ണ പഴനിക്കാവില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ (39) പൊലീസ് അറസ്റ്റുചെയ്തു.