അതിരപ്പള്ളിയിൽ വീട്ടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വെറ്റിലപ്പാറ പതിനഞ്ച് കാളപറമ്പിൽ ഫ്രാൻസിസിന്റെ വീട്ടിൽ നിന്നുമാണ് 16 അടി നീളവും 30 കിലോ ഭാരവുമുള്ള കുറ്റൻ രാജവെമ്പാലയെ പിടികൂടിയത്

വെറ്റിലപ്പാറ പതിനഞ്ച് കാളപറമ്പിൽ ഫ്രാൻസിസിന്റെ വീട്ടിൽ നിന്നുമാണ് 16 അടി നീളവും 30 കിലോ ഭാരവുമുള്ള കുറ്റൻ രാജവെമ്പാലയെ പിടികൂടിയത്

New Update
Untitled-1

അതിരപ്പിള്ളി: അതിരപ്പള്ളിയിൽ വീട്ടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വെറ്റിലപ്പാറ പതിനഞ്ച് കാളപറമ്പിൽ ഫ്രാൻസിസിന്റെ വീട്ടിൽ നിന്നുമാണ് 16 അടി നീളവും 30 കിലോ ഭാരവുമുള്ള കുറ്റൻ രാജവെമ്പാലയെ പിടികൂടിയത്. 

Advertisment

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ റിസോർട്ട് ജീവനക്കാരനായ മുതിരപ്പറമ്പൻ സുനിയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. 

സുനി ഉച്ചഭക്ഷണം കഴിച്ച് വീട്ടിൽ നിന്നും റിസോർട്ടിലേക്ക് വരുന്ന വഴിയിലാണ് പാന്റ്റേഷൻ എണ്ണപ്പന തോട്ടത്തിൽ നിന്നും രാജവെമ്പാല പെട്ടെന്ന് റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്.

പാമ്പിനെ പിന്തുട‍ർന്ന സുനി ഫ്രാൻസിസിന്റെ വീട്ടിലേക്ക് രാജവെമ്പാല കയറി പോകുന്നത് കണ്ടു. ഇതോടെ റിസോ‍‍ർട്ട് ജീവനക്കാരൻ വീട്ടുകാരെയും, വനപാലകരെയും വിവരമറിയിച്ചു. 

പാലപ്പിള്ളിയിൽ നിന്നുമുള്ള വനം വകുപ്പിന്‍റെ ആർ.ആർ.ടി സംഘം എത്തുകയും ഏറെ നേരത്തെ പരിശ്രമം കൊണ്ട് രാജവെമ്പാലയെ പിടികൂടി വാഴച്ചാൽ വനമേഖലയിൽ തുറന്നു വിട്ടു. ജെ.ടിനോ, എം കെ പ്രദീപ്, ജിതിൻ മോഹൻ, ലിജോ മോൻ, സോണറ്റ് എന്നിവരാണ് ആർ ആർ ടി സംഘത്തിൽ ഉണ്ടായിരുന്നത്.


 

Advertisment