Advertisment

അനധികൃത മദ്യവിൽപ്പന നടത്തിയെന്നാരോപിച്ച് കടയുടമയിൽ നിന്നും പണം തട്ടി; പുൽപ്പള്ളിയിൽ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

New Update
V

കല്പറ്റ: വയനാട്‌ പുൽപ്പള്ളിയിൽ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ ഒസാൻ കടപ്പുറം ചെറിയമൊയ്‌തീൻ കനകത്ത് വീട്ടിൽ സിഎം മുഹമ്മദ്‌ റാഫി (23)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പൊലീസും ചേർന്ന് പിടികൂടിയത്.

പുൽപള്ളി സ്റ്റേഷൻ പരിധിയിലെ ഒരു കടയിൽ ചെന്ന് അവിടെ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണെന്നും ഷാഡോ പൊലീസാണെന്നും പറഞ്ഞ് കടയുടമയിൽ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു. ഇയാൾ മുൻപ് കാപ്പ കേസിൽ പ്രതിയായിരുന്നു.

Advertisment