New Update
/sathyam/media/media_files/6ggjJevaPAeZUFSosJpN.jpg)
കല്പറ്റ: വയനാട് മേപ്പാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടുവൻച്ചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69), ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗീകാതിക്രമത്തിനിരയാക്കുകയും, പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തി രണ്ടു വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.