New Update
/sathyam/media/post_attachments/7Iuq9nbNyYUUTrP1KjYb.jpg)
കല്‍പ്പറ്റ: വയനാട് നിരവില്‍പ്പുഴ കീച്ചേരി കോളനിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പറഞ്ഞു.
Advertisment
ഒരു ഷാളില്‍ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്. മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമേ മരണപ്പെട്ടവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂ.