വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറെന്ന് ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന്റെ ശബ്ദരേഖ പുറത്ത്

അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിക്കുന്നുണ്ട്

New Update
rape attempt

കൽപ്പറ്റ: വയനാട് സുഗന്ധഗിരിയിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെ കുരുക്ക് മുറുകുന്നു.  പരാതിയിൽ നിന്ന് പിന്മാറാൻ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണം പുറത്തുവന്നു.  തെറ്റ് പറ്റിപ്പോയെന്ന് രതീഷ് കുമാർ പറയുന്നത് ശബ്ദരേഖയിലുണ്ട്.

Advertisment

കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിക്കുന്നുണ്ട്. സംഭവത്തിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം നടത്തുകയാണ്

Sexual assault
Advertisment