Advertisment

ജിഎംഎഫ് ഓണ സമ്മാനം 2023

New Update
gmf

മാനന്തവാടി: ഗള്‍ഫ് മലയാളി ഫെഡറേഷന്റെ ഓണ സമ്മാനങ്ങളുമായി ഇന്നലെ ഞങ്ങള്‍ എത്തിയത് വയനാട്ടിലെ മാനന്തവാടി, കാട്ടിക്കുളം, പനവള്ളി ആദിവാസി ഊരുകളിലാണ്.

Advertisment

ചെങ്കുത്തായ മലനിരകളില്‍ ഉള്‍ക്കാടില്‍ കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസി സഹോദരങ്ങള്‍ക് ആവശ്യത്തിന് വെള്ളമോ, വെളിച്ചമോ മറ്റു യാതൊരുവിധ സൗകര്യമോ ഇല്ല.

1gmf

പ്ലാസ്റ്റിക് ഷീറ്റുകളും ടര്‍പോളിനും മരക്കമ്പില്‍ കെട്ടിയുണ്ടാക്കിയ കുടിലുകളില്‍ നൂറു കണക്കിനാളുകള്‍ നാട്ടിലെ വികസനങ്ങളും, മാറ്റങ്ങളുമാറിയാതെ കാറ്റുചോലയിലെ വെള്ളവും ഇത്തിരി കഞ്ഞിയും ചമ്മന്തിയുമായി ജീവിക്കുന്നു.

ജിഎംഎഫ് മെമ്പര്‍മാരുടെയും അഭ്യുദയ കാംഷികളുടേതുമായ സ്‌നേഹസമ്മാനം വസ്ത്രങ്ങളായും കളിപ്പാട്ടങ്ങളായും മറ്റും ഞങ്ങള്‍ അവര്‍ക്ക് കൈമാറി.

ജിഎംഎഫ് കേരള പ്രസിഡന്റ് നൗഷാദ് ആലത്തൂര്‍, കേരള കോഡിനേറ്റര്‍ സലീം തൈക്കണ്ടി, ജിഎംഎഫ് ഖത്തര്‍ സെക്രട്ടറി മുസ്തഫ കുമരനെല്ലൂര്‍,   അഡ്വ. റഷീദ് മാനന്തവാടി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ജീവകാരുണ്യ കണ്‍വീനര്‍ നാസര്‍ മാനു ഉത്ഘാടനം നിര്‍വഹിച്ചു.

2gmf

ജി എം എഫ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട്, സൗദി അറേബ്യയില്‍ നിന്ന് നേതൃത്വം നല്‍കുന്ന സംഘടനയുടെ ജിസിസി പ്രസിഡന്റ് ബഷീര്‍ അമ്പലായി, ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി അഡ്വ സന്തോഷ് കെ നായര്‍ ദുബായ് എന്നിവരുടെ നേതൃത്വത്തിലുള്ള ജിസിസി ഭരണ സമിതിയാണ് . ഗള്‍ഫിലും നാട്ടിലുമുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക് കോഡീകരിച്ച് പരിഹരിക്കുന്ന സംവിധാനമാണ് ജി എം എഫ് എന്ന പ്രസ്ഥാനത്തിനെ മഹത്തരമാക്കുന്നത്.

 

Advertisment