/sathyam/media/media_files/fTOc3VIUQTU0lFeczG6h.jpg)
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മയക്കുമരുന്നു കേസിൽ മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാൻ ശ്രമിച്ച ഒരാൾ കൂടി പിടിയിൽ. മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാനായി കാറില്‍ എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു.
ചീരാൽ കവിയിൽ വീട്ടിൽ കെ ജെ ജോബിനെയാണ് ബ​ത്തേ​രി ഇ​ന്‍സ്​പെക്ട​ര്‍ എ​സ്എ​ച്ച്ഒ ബൈ​ജു കെ ​ജോ​സി​ന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ദ​മ്പ​തികളെ ഫോണിൽ വിളിച്ച് ഇവരുടെ ലക്ഷ്യ സ്ഥലത്തെത്തിച്ചത് ജോബിനായിരുന്നു.
ഫെബ്രുവരി 17നാണ് സംഭവം നടന്നത്. ചീരാല്‍ സ്വദേശിയായ മുഹമ്മദ് ബാദുഷയാണ് (26) മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്.
ചീരാല്‍ കുടുക്കി സ്വദേശി പുത്തന്‍പുരക്കല്‍ പി എം മോന്‍സി (30) എന്നയാളെ 10,000 രൂപ കൊടുത്ത് ബാദുഷ കൃത്യം ചെയ്യിപ്പിക്കുകയായിരുന്നു. മോന്‍സിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബാദുഷ ഒളിവിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us