New Update
/sathyam/media/media_files/tbquyFB91KF18rXUG7PF.jpg)
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Advertisment
ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലെറിഞ്ഞു.
തുടര്‍ന്ന് ഒന്നിലധികം തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനിടയില്‍ കുഴഞ്ഞുവീണ പ്രവര്‍ത്തകനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.