Advertisment

വയനാട് മേപ്പാടിയിൽ തേയിലത്തോട്ടത്തില്‍ പുലി; പുലിയെ കണ്ടത് ടൗണിനോട് ചേര്‍ന്ന പ്രദേശത്ത്

New Update
V

വയനാട്: മേപ്പാടി കടൂരിലെ തേയിലത്തോട്ടത്തില്‍ പുലി. മേപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്. ടൗണിനോട് ചേര്‍ന്ന പ്രദേശമാണിത്.

അതേസമയം തമിഴ്‌നാട് പന്തല്ലൂരില്‍ മൂന്നു വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടിയത്.

വയനാട്ടില്‍ നിന്നുള്ള ആര്‍.ആര്‍.ടി, വെറ്ററിനറി സംഘമാണ് പുലിയെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് മുതുമല കടുവാ സങ്കേതത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Advertisment